കമ്പനി ബോർഡ് മീറ്റിംഗുകളുടെ എണ്ണം
ഒരു കമ്പനിയുടെ ആദ്യ ബോർഡ് മീറ്റിംഗ് രെജിസ്ട്രേഷൻ തീയതി മുതൽ മുപ്പത് ദിവസത്തിനുള്ളിൽ നടത്തണമെന്ന് കമ്പനി ആക്റ്റ് 2013 അനുശാസിക്കുന്നു. അതിനുശേഷം എല്ലാ വർഷവും കുറഞ്ഞത് നാല് ബോർഡ് മീറ്റിംഗുകൾ ഉണ്ടായിരിക്കും, തുടർച്ചയായി രണ്ട് ബോർഡ് മീറ്റിംഗുകൾക്കിടയിൽ നൂറ്റിയിരുപത് ദിവസത്തിൽ കൂടുതൽ കാലതാമസം ഉണ്ടാകരുത് .
ഈ സാഹചര്യത്തിൽ, ഐസിഎസ്‌ഐ പുറത്തിറക്കിയ സെക്രട്ടേറിയൽ സ്റ്റാൻഡേർഡ് ഓൺ ബോർഡ് മീറ്റിംഗുകൾ (എസ്എസ് -1) വ്യക്തമാക്കുന്നത് ഓരോ കലണ്ടർ പാദത്തിലും (3 മാസം കൂടുന്നത് ഒരു കലണ്ടർ പാദം ) ബോർഡ് ഒരു തവണയെങ്കിലും കൂടിക്കാഴ്ച നടത്തണം, ബോർഡിന്റെ തുടർച്ചയായ രണ്ട് മീറ്റിംഗുകൾക്കിടയിലും പരമാവധി നൂറ്റിയിരുപത് ദിവസത്തെ ഇടവേള, അതായത് ഓരോ കലണ്ടർ വർഷത്തിലും കുറഞ്ഞത് നാല് മീറ്റിംഗുകൾ നടത്തണം. രജിസ്റ്റർ ചെയുന്ന വർഷത്തിൽ ഒരു കമ്പനി, രെജിസ്ട്രേഷൻ തീയതി മുതൽ മുപ്പത് ദിവസത്തിനുള്ളിൽ നടക്കുന്ന ആദ്യ മീറ്റിംഗിനു പുറമെ, വർഷത്തിൽ ശേഷിക്കുന്ന ഓരോ കലണ്ടർ പാദത്തിലും ഒരു മീറ്റിംഗ് നടത്തണം എന്ന് എസ്എസ് -1 പറയുന്നു. വൺ പേഴ്‌സൺ കമ്പനി (ഒപിസി), സ്റ്റാർട്ട് അപ്പ് കമ്പനി, ഡോർമെൻറ് കമ്പനി എന്നിവയാണെങ്കിൽ, കലണ്ടർ വർഷത്തിന്റെ ഓരോ പകുതിയിലും കുറഞ്ഞത് ഒരു ബോർഡ് മീറ്റിംഗെങ്കിലും നടത്തണം, കൂടാതെ രണ്ട് മീറ്റിംഗുകൾ തമ്മിലുള്ള ദൂരം തൊണ്ണൂറ് ദിവസത്തിൽ കുറവായിരിക്കരുത് . സെക്ഷൻ 8 കമ്പനിയുടെ കാര്യത്തിൽ, 05.06.2015 ലെ എംസിഎ ഇളവുകളുടെ വിജ്ഞാപനത്തിനുശേഷം, സെക്ഷൻ 173 (1) ലെ വ്യവസ്ഥ ബാധകമാണ്, അത്തരം കമ്പനികളുടെ ഡയറക്ടർ ബോർഡ്, ഓരോ ആറ് കലണ്ടർ മാസത്തിനുള്ളിൽ ഒരു മീറ്റിംഗെങ്കിലും നടത്തണം