കമ്പനി ഡയറക്ടർ DIN KYC – വാർഷിക ഫയലിംഗ്
കമ്പനികളുടെ (ഡയറക്ടർമാരുടെ നിയമനവും യോഗ്യതയും) റൂൾ 12 എ ചട്ടങ്ങൾ അനുസരിച്ച്, ഒരു സാമ്പത്തിക വർഷത്തിൽ മാർച്ച് 31 ന് മുൻപ് DIN അനുവദിച്ച ഓരോ വ്യക്തിയും അടുത്ത സാമ്പത്തിക വർഷം സെപ്റ്റംബർ 30 നകം KYC സമർപ്പിക്കണം. .
ഓരോ സാമ്പത്തിക വർഷത്തിൻറെയും നിശ്ചിത തീയതിയിൽ DIN ഹോൾഡർ തന്റെ വാർഷിക DIN KYC, DIR 3 KYC എന്ന ഫോമിൽ ഫയൽ ചെയ്യുന്നില്ലെങ്കിൽ, അത്തരം DIN ‘inactive എന്ന് അടയാളപ്പെടുത്തുകയും കെവൈസി പൂർത്തിയാകുന്നതുവരെ അത്തരം DIN നിർജ്ജീവാവസ്ഥയിൽ തുടരുകയും കൂടാതെ, DIN വീണ്ടും സജീവമാക്കുന്നതിന് 5000 രൂപ ഫീസ് ഈടാക്കുകയും ചെയ്യും
ഇപ്പോൾ പുറത്തിറക്കിയിട്ടുള്ള കമ്പനി ഫ്രഷ് സ്റ്റാർട്ട് സ്കീം 2020 (CFSS 2020 ) അനുസരിച്ചു പഴയ DIN inactive ആയി മാറിയെങ്കിൽ അധിക ചിലവോ മറ്റു പെനാൽറ്റികളോ ഇല്ലാതെ തന്നെ ഇപ്പോൾ active ആക്കാവുന്നതാണ്
CFSS 2020 അനുസരിച്ചു നിങ്ങളുടെ പഴയ ഫയലിംഗുകൾ പെനാൽറ്റി ഇല്ലാതെ തീർക്കുവാനോ DIN KYC ചേരുവാനോ സന്ദർശിക്കുക www.biswasfiling.com